• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്;  പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് സിബിഐ കോടതി 

By Web Desk    July 24, 2018   
udayakumar-case

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍  പോലീസുകാര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. സംഭവത്തില്‍ പ്രതികളായ ആറ് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, എസ്‌ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ.സാബു, എസി ടി.കെ.ഹരിദാസ് എന്നിവരായിരുന്നു പ്രതികള്‍. ശിക്ഷാ പ്രഖ്യാപനം പിന്നീട്.

കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തുമെന്നും കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണവേളയില്‍ മരണമടഞ്ഞിരുന്നു.

2005 സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് 1.30 നാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഇ.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു സിബിഐ കേസ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News