• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുതി ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ടോം ജോസ് 

By Web Desk    June 27, 2018   
tom jos

തിരുവനന്തപുരം:ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി തെരെഞ്ഞെടുത്തു.നിലവിലെ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്.നിലവില്‍ ടോം ജോസ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. 1984 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്. ഇപ്പോള്‍ ടോം ജോസ് തൊഴില്‍, ജലവിഭവം, നികുതി തുടങ്ങിയ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.എ.കെ. ദുബെ, അരുണ സുന്ദര്‍രാജ് എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്രസര്‍വീസിലാണ്. ഇവര്‍ സംസ്ഥാനത്തേക്ക് തിരികെ വരാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ടോം ജോസിനെ പരിഗണിച്ചത്.ശനിയാഴ്ചയാണ് നിലവിലെ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണി വിരമിക്കുന്നത്.
  
 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News