• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൃശ്ശൂര്‍പൂരത്തിന്, വെടിക്കെട്ടിന് അനുമതി നല്‍കി റവന്യൂ, എക്‌സ്‌പ്ലോസീവ് വകുപ്പുകള്‍; വെടിക്കെട്ട് നാളെ പുലര്‍ച്ചെ 3 മണിക്ക് നടക്കും

By Web Desk    April 25, 2018   

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരത്തിന്, വെടിക്കെട്ടിന് അനുമതി നല്‍കി റവന്യൂ, എക്‌സ്‌പ്ലോസീവ് വകുപ്പുകള്‍. പതിവ് പോലെ വെടിക്കെട്ടുകള്‍ നടത്താമെന്ന് ജില്ലാ കളക്ടര്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് അറിയിപ്പ് നൽകി. പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരുതവണ കൂടി പരിശോധിച്ച ശേഷം വെടിക്കെട്ട് നാളെ പുലര്‍ച്ചെ 3 മണിക്ക് നടക്കും.

അതേസമയം, പൂരം എഴുന്നള്ളിപ്പില്‍ നിന്ന് രണ്ട് ആനകളെ പുറത്താക്കി. ഒരു ആനക്ക് കാഴ്ച ശക്തി കുറവാണെന്നും, മറ്റൊരാനക്ക് ചിപ്പ് റീഡ് ചെയ്യാന്‍ കഴിവില്ലെന്ന് കണ്ടുമാണ് ഒഴിവാക്കിയത്.

ഇന്‍ഷൂറന്‍സില്ലാത്ത ആനകളെ പരിശോധനയില്‍ നിന്നൊഴിവാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി വിഭാഗത്തിനേറെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ചിപ്പ് റീഡര്‍ ഉപയോഗിച്ച് ആനയുടെ തിരിച്ചറിയല്‍ പരിശോധന നടന്നു.  ആനക്ക് മദപ്പാട് ഉണ്ടോ, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടോ, അനുസരണ കേടുണ്ടോ തുടങ്ങിയവ ഘടകങ്ങളാണ് പരിശോധനയില്‍ പ്രധാനമായും പരിഗണിച്ചത്.

90 ഓളം ആനകളെയാണ് പരിശോധിച്ചത്. തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവിനു വേണ്ടി പാറമേക്കാവ് പദ്മനാഭനും പൂരത്തില്‍ തിടമ്പേറ്റും. ഈ ആനകളുടെ പരിശോധന നേരത്തെ പൂര്‍ത്തീയായിരുന്നു.

ചൂടിനെ പ്രതിരോധിക്കുന്നതിനായി വെള്ളം, പട്ട, തണ്ണി മത്തന്‍ തുടങ്ങി ഭക്ഷണങ്ങള്‍ ആണ് ആനകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി മയക്കുവെടി വിദഗ്ധരും പൂര പറമ്പില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. പകല്‍ പൂരം കഴിയുന്നത് വരെ വെറ്റിനറി ഡോക്ടര്‍മാരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും സേവനവും പൂരപ്പറമ്പില്‍ ലഭിക്കും. പരിശോധന പൂര്‍ത്തീകരിച്ച ആനകള്‍ക്ക് ചങ്ങലക്ക് മേല്‍ ഫിറ്റ്‌നസ് ടാഗും ഉണ്ടാകും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News