• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൂരച്ചൂടിൽ തൃശൂർ: വാദ്യമാധുര്യത്തിൽ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; പൂരം കാണാൻ മുഖ്യമന്ത്രിയും 

By Web Desk    April 25, 2018   

മലയാളികളുടെ അഭിമാനവും ആവേശവുമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. മേളത്തിനൊപ്പം താളം പിടിച്ചും ഗജവീരന്മാരുടെ ചന്തം കണ്ണിലാവാഹിച്ചും പൂരം ആഘോഷിക്കാൻ ആയിരങ്ങളാണ് തൃശ്ശൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

രാവിലെ ഏഴു മണിക്ക് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെത്തിയതോടെയാണ് പൂരങ്ങളുടെ വരവ് ആരംഭിച്ചത്. ചെറുപൂരങ്ങളുടെ വരവോടെ പൂരനഗരി ഉണര്‍ന്നു. 

മഠത്തില്‍ വരവ് രാവിലെ 11 നാണ്.  കോങ്ങാട് മധുവാണ് ഇത്തവണ പൂരത്തിലെ പഞ്ചവാദ്യത്തിലെ പ്രമാണി. ഭഗവതിയെ 12.30നു പാറമേക്കാവ് അമ്പലത്തിനു പുറത്തേക്കെഴുന്നള്ളിക്കും. ചെമ്പടമേളത്തിനു പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും.

വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ഇലഞ്ഞിത്തറമേളം രണ്ടു മണിക്ക് നടക്കും. തിരുവമ്പാടിയുടെ പാണ്ടിമേളം 2.45 നാണ്. ഇതിനു കിഴക്കൂട്ട് അനിയന്‍മാരാര്‍ നേതൃത്വം നല്‍കുന്നു. കുടുമാറ്റം വൈകുന്നേരം 5.30നാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുടമാറ്റം കാണാനുണ്ടാവും.

30 ഗജവീരന്മാരാണ് ഇത്തവണ പൂരത്തില്‍ പങ്കെടുക്കുന്നത്. പൂരം രാത്രി ഒരുമണിവരെ തുടരും. വെടിക്കെട്ട് പുലര്‍ച്ചെ മൂന്നുമണിയോടെയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ പകല്‍പൂരത്തിനു താളംവീഴും. തുടര്‍ന്ന് ദേവിമാര്‍ യാത്ര പറയുന്ന ഉപചാരംചൊല്ലലോടെ പൂരം പൂര്‍ത്തിയാകും. അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി വിളംബരം ചെയ്യുന്നതോടെ തൃശ്ശൂര്‍ അതിനായുള്ള കാത്തിരിപ്പ് തുടങ്ങും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News