• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നികുതി രസീത് ഇനി മൊബൈല്‍ ഫോണിലേക്കെത്തും  

By Web Desk    August 12, 2018   
tax-reciept

എടപ്പാള്‍; ഭൂനികുതി അടക്കുന്നതിനോടൊപ്പം നിങ്ങളുടെ ഫോണ്‍  നമ്പര്‍ കൂടി നല്കിയാല്‍ ഇനി നികുതിരസീത്  സ്വന്തം മൊബൈല്‍ഫോണിലേക്കെത്തും. വേണ്ടപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എന്നാല്‍  മൂന്നുതവണയേ  രസീത് പ്രിന്റെടുക്കാനാകൂവെന്നുമാത്രം.  നികുതിയടയ്ക്കുന്നതോടൊപ്പം നല്‍കുന്ന നമ്പറില്‍ ഉടന്‍തന്നെ ഒരു ലിങ്ക് വരും. ഈ ലിങ്ക് ഡൗണ്‍ലോഡ് ചെയ്താല്‍ നമ്മുടെ നികുതിരസീത് കാണാനാകും. അതിന്റെ പ്രിന്റെടുത്താല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാം. രസീതിലെ ക്യൂ.ആര്‍.കോഡ് സ്‌കാന്‍ചെയ്താല്‍ ഏത് വകുപ്പുകള്‍ക്കും ഇതിന്റെ ആധികാരികത ബോധ്യപ്പെടും. വില്ലേജ് ഓഫീസുകളില്‍ ഇ-പേയ്മെന്റ് വഴി നികുതിയടയ്ക്കുന്നവര്‍ക്കായി റെലിസ് സോഫ്റ്റ്വേര്‍ ചുമതലക്കാരായ പാലക്കാട് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി.)ആണ് ഈ സംവിധാനമൊരുക്കിയത്.

ഇ-രസീത് നല്‍കുന്നതിന് പലപ്പോഴും വില്ലേജുകളില്‍ പ്രിന്ററും ടോണറുമില്ലാത്തതെല്ലാം തടസ്സമാകാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം. റെലിസ് സോഫ്റ്റ്വേറില്‍ കയറിയും ഇത് പരിശോധിക്കാം. ഭൂമി കൈമാറ്റം ചെയ്‌തോയെന്ന് ഇതുപയോഗിച്ച് പരിശോധിക്കാനാകും. മാത്രമല്ല പരമ്പരാഗത നികുതിരസീതുകൊണ്ട് ഇത് സാധ്യവുമല്ല.

ഒരിക്കല്‍ അടച്ചാല്‍ അടുത്ത കൊല്ലംവരെ ഭൂമിവിറ്റാലും അതുപയോഗിച്ച് പലതും ചെയ്യാനാകും. കോടതികളില്‍ ജാമ്യത്തിനുവരെ വിറ്റ ഭൂമിയുടെ നികുതി രസീതുകള്‍ ചിലര്‍ ഉപയോഗിക്കുന്നുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News