• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിവാദ ഭൂമിയിടപാട്; ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web Desk    March 13, 2018   

സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. 

ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടം നല്‍കിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഹർജിക്കാരന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.

ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച്‌ താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തില്ലെന്നാരോപിച്ച്‌ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹർജിയിലാണ് മാര്‍ച്ച്‌ ആറിന് സിംഗിള്‍ബെഞ്ചിന്റെ വിധിയുണ്ടായത്. 

കര്‍ദിനാളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സിംഗിള്‍ബെഞ്ച് പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയുടെ വില്‍പന സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്ന് അപ്പീല്‍ ഹർജിയില്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News