• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട പ്രതിഷേധം; റോഡ് ഉപരോധത്തില്‍ സംസ്ഥാനത്ത് തിരക്കേറിയ പാതകളില്‍ ഗതാഗതം തടസ്സപ്പെട്ടു 

By Web Desk    October 10, 2018   
SABARIMALA CASE

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട  സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധ സമരങ്ങള്‍ ആരംഭിച്ചു. ഹൈന്ദവ സംഘടനകളാണ് ഉപരോധ സമരവുമായി രംഗത്തെത്തിയിട്ടുള്ളത്. പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വലിയ ജനക്കൂട്ടവും ഗതാതഗ തടസ്സവുമാണ് പലയിടങ്ങളിലും. എല്ലാ സ്ഥലങ്ങളിലും സമരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഹിന്ദു ഐക്യ വേദിയുടെയും അയ്യപ്പ ഭക്ത സമാജങ്ങളുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

സമരത്തെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എറണാകുളം വൈറ്റിലയില്‍ ഉള്‍പ്പടെ വലിയ ഗതാഗത തടസ്സമാണ് ഉണ്ടായിരിക്കുന്നത്. 12 മണി വരെയാണ് സമരമെന്നാണ് ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാര്‍ പ്രതികരിച്ചത്. എന്നാല്‍ പ്രധാനപ്പെട്ട റോഡില്‍ ഇത്രനേരം ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ പോലീസ് ഇവരെ നീക്കം ചെയ്യാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.

 

Tags: strike
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News