• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം ഇന്ന്; ഫലം കാത്ത് 41.41 ലക്ഷം കുട്ടികള്‍

By Web Desk    May 3, 2018   

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 10:30 നാണ് ഫലപ്രഖ്യാപനം. ഈ വര്‍ഷം 41.41 ലക്ഷം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 95.98 ആയിരുന്നു. മെയ് 25 നാണ് കഴിഞ്ഞ വര്‍ഷം ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വിജയ ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. പിആര്‍ഡി ആപ്പിലൂടെ ഫലം വേഗത്തിലറിയാന്‍ ക്ലൗഡ് സര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും തത്സമയം ഫലം അറിയാം

ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി. (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി, പരീക്ഷാ ഫലങ്ങള്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in മാത്രമേ ലഭിക്കയുള്ളു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News