• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാസർഗോഡ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി ; ഒഴിവായത് വൻ ദുരന്തം

By Web Desk    March 19, 2018   
കാസർഗോഡ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കാഞ്ഞങ്ങാടിന് സമീപത്തെ മാണിക്കോത്ത് ഇന്ന്  രാവിലെ നാട്ടുകാരാണ് പാളത്തില്‍ വിള്ളല്‍ സംഭവിച്ചതായി കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. ജാംനഗര്‍ തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ കടന്നുപോയതിനു ശേഷമാണ് പാളത്തില്‍ പൊട്ടലുള്ളതായി ഇതുവഴി നടന്നുപോവുകയായിരുന്നവര്‍ കണ്ടെത്തിയത്.
 
യാതൊരു അപകടവമില്ലാതെ ജാംനഗര്‍ എക്‌സ്പ്രസ് കടന്നുപോയതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഏറെ നേരമാണ് വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടത്. തകരാര്‍ പരിഹരിച്ച ശേഷം  ഉടന്‍ ഗതാഗതം പുന:സ്ഥാപിച്ചു.  അതേസമയം മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്ക് ഗതാഗത തടസമില്ല. പാളത്തിലെ സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികളുമായി റെയില്‍വെ മുന്നോട്ട് പോകുന്നതിനിടെയാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. പലയിടത്തും പാളത്തില്‍ അറ്റക്കുറ്റ പണികള്‍ തുടരുന്നുണ്ടെങ്കിലും വിള്ളല്‍ എങ്ങനെ സംഭവിച്ചു എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. റെയില്‍വേ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News