• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മന്ത്രിമാർ എത്തിയില്ല ; പ്രത്യേക മന്ത്രിസഭായോഗം മാറ്റിവച്ചു, യോഗത്തിനെത്തിയത് ആറ് മന്ത്രിമാർ മാത്രം

By Web Desk    February 10, 2018   
മന്ത്രിമാര്‍ എത്താത്തതിനാല്‍ പ്രത്യേക മന്ത്രിസഭായോഗം പിരിഞ്ഞു. 12 മന്ത്രിമാരാണ് യോഗത്തിന് എത്താതിരുന്നത്.  ഇതിനാൽ ഓർഡിനനസുകളുടെ കാലാവധി നീട്ടുന്നത് പരിഗണിക്കാൻ 12 ന് വീണ്ടും മന്ത്രിസഭാ വിളിക്കാൻ തീരുമാനമായി. ഇതാദ്യമായാണ് മന്ത്രിമാർ എത്താത്തതിനാൽ തീരുമാനമെടുക്കാനാകാതെ മന്ത്രിസഭാ പിരിയുന്നത്.
 
ഓർഡിനൻസുകൾ പുനഃസ്ഥാപിക്കുന്നതിനാണ് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്. എന്നാൽ മന്ത്രിമാരിൽ മുക്കാൽ പങ്കും പരിപാടികൾക്കായി സ്വന്തം മണ്ഡലത്തിലും മറ്റു ജില്ലകളിലുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ, എം.എം.മണി, സി.രവീന്ദ്രനാഥ്, മാത്യു.ടി.തോമസ് എന്നിവരാണ് യോഗത്തിനെത്തിയെത്.
 
ഭരണഘടനാ വ്യവസ്ഥപ്രകാരം, ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഭൂരിപക്ഷമില്ലാതെ ഏതെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാൽ മറ്റൊരു യോഗത്തിൽ അവതരിപ്പിച്ച് പാസാക്കണം.  പ്രത്യേക മന്ത്രിസഭാ യോഗമുളളത് മുഖ്യമന്ത്രിയുടെ ഓഫീസ്  മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. അതേസമയം മന്ത്രിസഭാ യോഗം തിങ്കളാഴ്ച വീണ്ടും ചേരും. 

 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News