• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് പരോളില്ല;പ്രതി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

By Web Desk    June 20, 2018   
biju radhakrishnan

തിരുവനന്തപുരം:സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ പരോള്‍ കിട്ടാത്തതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.കേസില്‍ അഞ്ചു വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് പരോള്‍ കിട്ടുന്നില്ലെന്ന ആരോപണവുമായാണ് ബിജു രാധാകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനും പരോള്‍ അനുവദിക്കണമെന്നാണ് ബിജു രാധാകൃഷ്ണന്റെ ആവശ്യം.ജീവപര്യന്തം തടവിനാണ് ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിട്ടുള്ളത്. ജീവ പര്യന്തം തടവനുഭവിക്കുന്ന ഒരാള്‍ക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരോള്‍ അനുവദിക്കാം.ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ ലഭിക്കുക. പ്രൊബേഷണറി ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരാണ്.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലേയും ഹിമാലയ ചിട്ടി ഫണ്ട് കേസിലേയും ഭാസ്‌ക്കരന്‍ കാരണവര്‍ കേസിലേയും പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്പോള്‍ ബിജു രാധാകൃഷ്ണന് പരോള്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നെല്ലാം ചൂണ്ടികാണിച്ചാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷക നിഷ കെ പീറ്റര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ ജയില്‍ ഡി.ജി.പിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News