• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വരാപ്പുഴ കസ്റ്റഡി മരണം: ലോക്കപ്പിന്‍റെ അഴികളില്‍ ശ്രീജിത്തിന്‍റെ തല ഇടിക്കുകയും മര്‍ദിക്കുകയും ചെയ്തതു; എസ്.ഐ ദീപക്കിനെ കൂടുതൽ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു

By Web Desk    April 25, 2018   

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ എസ്.ഐ. ആയിരുന്ന ജി.എസ്. ദീപക്കിനെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പറവൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലുകൾക്കുമായി ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

കഴിഞ്ഞ ദിവസം ദീപക്കിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. ശ്രീജിത്തിനൊപ്പം അറസ്റ്റിലായ യുവാക്കളാണ് ദീപക്കിന്‍റെ ക്രൂരകൃത്യങ്ങള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ലോക്കപ്പിന്‍റെ അഴികളില്‍ ശ്രീജിത്തിന്‍റെ തല ഇടിക്കുകയും മര്‍ദിക്കുകയും ചെയ്തതായായി പ്രതികള്‍ പറയുന്നു. 

ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം എസ്.ഐയെ ചോദ്യം ചെയ്തേക്കും. അതിനിടെ ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും. ജാമ്യത്തിലിറങ്ങിയ ഒൻപത് പേരുടെയും വീടുകളിലെത്തിയാണ് മൊഴിയെടുക്കുന്നത്. കൂടുതൽ പൊലീസുകാർ ശ്രീജിത്തിനെ മർദിച്ചിവെന്ന ഇവരുടെ വെളിപ്പെടുത്തലും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News