• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജെസ്‌നയ്ക്ക് പിന്നാലെ ഷബിനയും; കാണാതായിട്ട് രണ്ടാഴ്ച

By Web Desk    July 31, 2018   
shabna-case

കൊല്ലം: ജെസ്ന മരിയ ജെയിസിന് പിന്നാലെ കൊല്ലത്ത് നിന്നും വീണ്ടും ഒരു പെണ്‍കുട്ടിയുടെ തിരോധാനം. ഷബ്‌ന എന്ന പതിനെട്ട് വയസ്സുകാരിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. വീട്ടില്‍ നിന്ന് പി.എസ്.സി പരിശീലന ക്ലാസിന് പോയ അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറയില്‍ ഇബ്രാഹിംകുട്ടിയുടെ മകള്‍ (18)ഷബിനയെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയായിരുന്നു.

ഷബിനയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ജൂലായ് 17ന് രാവിലെ 9.30-നാണ് കടവൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് ഷബിന വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടിയുടെ ബാഗും പുസ്തകങ്ങളും പിന്നീട് കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലം ബീച്ചിന് സമീപത്തെ റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതിനിടെ, പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ യുവാവും ഷബിനയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കാണാതാകുന്നതിന്റെ മൂന്നുദിവസം മുമ്പാണ് വീട്ടുകാര്‍ അറിഞ്ഞത്.

5.5 അടി ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഷബിന, കാണാതാകുന്ന ദിവസം കറുത്ത ടോപ്പും ബ്രൗണ്‍ കളര്‍ പാന്റും ഷാളുമായിരുന്നു ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും വിവരം ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News