• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും

By Web Desk    August 29, 2018   

തിരുവനന്തപുരം:പ്രളയക്കെടുതിയും ഓണവും പ്രമാണിച്ച് അവധിയായിരുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.എന്നാല്‍ പ്രളയക്കെടുതി മൂലം ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുന്നൂറിലേറെ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല.പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലും ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലും ശുചീകരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.അതേസമയം ആലപ്പുഴയില്‍ കുട്ടനാട്, അമ്പലപ്പുഴ ,ചേര്‍ത്തല താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴമൂലം ഏറെ അധ്യായന ദിവസങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടതിനാല്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News