• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്‌കൂള്‍ ശാസ്ത്രമേളയില്‍ അഗ്‌നിപര്‍വ്വത മാതൃക പൊട്ടിത്തെറിച്ചു; അപകടത്തില്‍ 52 പേര്‍ക്ക് പരിക്ക്

By Web Desk    September 15, 2018   

അങ്കമാലി: കോട്ടയം ജില്ലയിലെ അങ്കമാലിയില്‍ നടക്കുന്ന സ്‌കൂള്‍ ശാസ്ത്രമേളയില്‍ അഗ്‌നിപര്‍വ്വത മാതൃക പൊട്ടിത്തെറിച്ചു. അപകടത്തില്‍ 52 പേര്‍ക്കാണ് പരിക്കേറ്റത്.  ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനായ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച  അഗ്‌നിപര്‍വ്വതത്തിന്റെ മാതൃകയാണ് പൊട്ടിത്തെറിച്ചക്. അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളിലാണ് അപകടം. അഗ്‌നിപര്‍വ്വത മാതൃക പൊട്ടിത്തെറിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശാസ്ത്രമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളും കാഴ്ചക്കാരും ഉള്‍പ്പെട 52 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയ കുട്ടികളെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചിട്ടുണ്ട്. മേളയില്‍ അഗ്നിപര്‍വ്വതത്തിന്റെ മാതൃക പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത് യഥാര്‍ത്ഥത്തില്‍ കാണിക്കുന്നതിന് വേണ്ടി മാതൃകയില്‍ വെടിമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്.

ഇന്ന് രാവിലെ 11.30തോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ അഗ്നിപര്‍വ്വത മാതൃകയില്‍ ഉപയോഗിച്ചിരുന്ന കല്ലും മണ്ണും അടക്കം ചിതറിത്തെറിച്ചാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. സംഭവം അറിഞ്ഞ് ബോംബ് സ്‌ക്വാഡും പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News