• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാധാരണക്കാരുടെ ബുദ്ധിമുട്ടറിയണമെങ്കില്‍ നിങ്ങള്‍ കാരവനില്‍ നിന്നും ഇറങ്ങി വരണം: ഒരിക്കലെങ്കിലും ജനറല്‍ കംപാര്‍ട്ടുമെന്റിലും ബസിലും യാത്രചെയ്യണം:  യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു 

By Web Desk    February 5, 2018   

അഭ്രപാളിയില്‍ നിന്നും മണ്ണിലേക്കിറങ്ങണം നിങ്ങളെ തീറ്റിപോറ്റുന്ന ജനങ്ങളുടെ വേദനയറിയാന്‍., അല്ലാതെ നിന്ന് അലറിയിട്ടോ ഫെമിനിസം പ്രസംഗിച്ചിട്ടോ കാര്യമില്ല.സിനിമനടി സനുഷയെ ട്രെയിനില്‍ നിന്നാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഞങ്ങള്‍ പ്രതികരണശേഷിയുള്ള യാത്രക്കാരെ കാണാന്‍ സനുഷ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യണമെന്നും അഭ്രപാളിയില്‍ നിന്നും മണ്ണിലേക്കിറങ്ങണം .നിങ്ങളെ തീറ്റിപോറ്റുന്ന ജനങ്ങളുടെ വേദനയറിയാന്‍ അല്ലാതെ നിന്ന് അലറിയിട്ടോ ഫെമിനിസം പ്രസംഗിച്ചിട്ടോ കാര്യമില്ലെന്നു തുറന്നടിച്ച് അദ്ദേഹംപോസ്റ്റ് അവസാനിപ്പിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

എനിയ്ക്ക് പറയാനുള്ളത്- സിനിമനടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ശ്രമിച്ചുഎന്ന് പറയപ്പെടുന്ന സംഭവത്തില്‍ ആരും പ്രതികരിച്ചില്ലെന്നും പറഞ്ഞ് കേരളീയസമൂഹത്തെ ഒന്നടങ്കം സനുഷയും കുറെ ഫെമിനിസ്റ്റുകളും ചോദ്യം ചെയ്യുന്നത് കണ്ടു. മാനഭംഗങ്ങളും കൊലപാതകങ്ങളും ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്ന,മനസ് മരവിച്ച ഇന്നാട്ടില്‍ ഇതും ജനസമൂഹത്തിന് പുതുമയല്ലെന്ന് കൊച്ചമ്മമാരും അവരെ താങ്ങുന്നവരും ആദ്യം മനസിലാക്കുക. സനുഷയ്ക്കു നേരെ നടന്നത് അക്രമസംഭവമെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അപലപിക്കണം. പിന്നെ, സിനിമയെന്ന അഭ്രപാളിയില്‍ ജീവിക്കുന്ന സനുഷക്കും സെലിബ്രിറ്റികള്‍ക്കും സ്വന്തം ശരീരത്തിന് പോറല്‍ ഏല്‌ക്കേണ്ടിവന്നു സമൂഹത്തെകുറിച്ചും ജനത്തെകുറിച്ചും ചിന്തിക്കാന്‍ അല്ലെ. ഇവിടെ കേരളത്തെ ഞെട്ടിച്ച് പെരുംബാവൂരില്‍ ജിഷകൊല്ലപ്പെട്ടല്ലൊ സനുഷ വായതുറന്നിരുന്നൊ? സൗമ്യയെ അറിയുമൊ? എന്തിന്, സഹപ്രവര്‍ത്തകയായ നടി പീഢനത്തിനിരയായപ്പോള്‍ സനുഷയുടെ പ്രതികരണവും നീതിബോധവും ഞങ്ങളൊരിടത്തും കണ്ടില്ലല്ലൊ., നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും മാനഭംഗത്തിന് ഇരയായപ്പോള്‍ സനുഷയും ഫെമിനിസ്റ്റുകളും പ്രതികരിച്ചൊ? കൊട്ടിയൂരും കഞ്ചിക്കോടും കുണ്ടറയും ബാലികമാര്‍ പീഢനത്തിനരയായത് നിങ്ങള്‍ സെലിബ്രിറ്റികള്‍ അറിഞ്ഞിട്ടുണ്ടാകില്ലല്ലെ.? പതിനാല്കാരനെ സ്വന്തം അമ്മ പച്ചയ്ക്ക് കത്തിച്ചത് സനുഷയും ഫെമിനിസ്റ്റുകളും അറിഞ്ഞില്ലെ? നിങ്ങള്‍ നടിമാര് ക്യാമറയെയും മാധ്യമങ്ങളെയുംകൂട്ടി പബ്ലിസിറ്റിസ്റ്റണ്ടിന് നില്‍ക്കുന്നതല്ലാതെ സമൂഹത്തിലെ സാധാരണക്കാരനൊപ്പം നിന്നിട്ടുണ്ടൊ? ഞങ്ങള്‍ സാധാരണക്കാര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടറിയാന്‍ നിങ്ങള്‍ സെലിബ്രിറ്റികള്‍ ജനറല്‍കംപാര്‍ട്ടുമെന്റിലും ബസിലും യാത്രചെയ്യണം, കാരവാനില്‍നിന്നും ഇറങ്ങിവരണം. നിങ്ങള്‍ അന്തപുരവാസികള്‍ക്ക് അത് കഴിയില്ല. നിങ്ങള്‍ നടിമാരെയും അവരുടെ ജാഡയെയും ജനം കുറെകണ്ടതാണ്. പിന്നെ, F clas A/cയില്‍ യാത്രചെയ്യുന്നവര് മിക്കവാറും പോപ്പ്‌കോണ്‍ സൊസൈറ്റിജീവികളാണ് സംശയമില്ല, ആ യാത്രക്കാര്‍ക്ക് ടോംക്രൂയിസ്,അര്‍നോള്‍ഡ്,ഷാരൂഖ്,ദീപികപദുക്കോണ്‍ തുടങ്ങിയവരെയല്ലാതെ അതില്‍ കുറഞ്ഞവരെ പരിചയവുമില്ല. ഞങ്ങള്‍ പ്രതികരണശേഷിയുള്ള യാത്രക്കാരെ കാണാന്‍ സനുഷ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യണം. അഭ്രപാളിയില്‍ നിന്നും മണ്ണിലേക്കിറങ്ങണം നിങ്ങളെ തീറ്റിപോറ്റുന്ന ജനങ്ങളുടെ വേദനയറിയാന്‍., അല്ലാതെ നിന്ന് അലറിയിട്ടോ ഫെമിനിസം പ്രസംഗിച്ചിട്ടോ കാര്യമില്ല.! NB- സാധാരണക്കാരായ ഞങ്ങള്‍ ശ്രീജിത്തുമാര്‍ക്കും മഹിജമാര്‍ക്കും പരാതി ബോധിപ്പിക്കാന്‍ ലോക്കല്‍സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയും പ്രമുഖര്‍ക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്ക് എന്റെ നമോവാകം. -Devan


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News