• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുന്‍ എസ്പി മുഹമ്മദ് റഫീക്ക് സാനുവിന്റെ അമ്മയുടെ ബന്ധു?;  കെവിന്‍ കേസില്‍ ആരോപണവുമായി എഎസ്‌ഐ കോടതിയില്‍

By Web Desk    June 1, 2018   

ഷാനുവിന്റെ അമ്മയുടെ ബന്ധുവാണ് മുന്‍ എസ്പി മുഹമ്മദ് റഫീക്കെന്ന് എഎസ്‌ഐയുടെ ആരോപണം. കെവിന്‍ കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എഎസ്‌ഐയുടെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്. എസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

കോട്ടയത്തെ വീട്ടിൽ നിന്നും കെവിനെ കാണാതായ സംഭവത്തിൽ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഫീഖിനെതിരെ ആരോപണവുമായി എ.എസ്.എെ രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് പരിപാടി നടക്കുന്നതിനിടെയാണ് കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞ മുഖ്യമന്ത്രി ഉടൻ തന്നെ കോട്ടയം എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ച് വരുത്തി കെവിനെ കണ്ടെത്തണമെന്ന് നിർദ്ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവത്തിൽ കോട്ടയം ഡി.വൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം മാത്രമാണ് അന്വേഷണ ചുമതല ഡി.വൈ.എസ്.പിയെ ഏൽപ്പിച്ചത്. റഫീഖിന്റെ ഈ നിലപാട് പ്രതികളെ സഹായിക്കാനായിരുന്നെന്ന് സംശയവുമുണ്ട്. ഈ സാഹചര്യത്തിൽ എ.എസ്.എെയുടെ ആരോപണം റഫീഖിനെ പ്രതിക്കൂട്ടിൽ ആക്കിയിരിക്കുകയാണ്.

കെവിൻ വധവുമായി ബന്ധപ്പെട്ട് കസ്റ്റ‌ഡിയിലായ ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വധക്കേസിൽ പ്രതിചേർത്താൽ കോടതിയിൽ നിലനിൽക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.അതേസമയം, തട്ടിക്കൊണ്ടു പോകാൻ വന്നവർക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി.

അതേസമയം കെവിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് ഐ.ജി.വിജയ് സാഖറെ പറഞ്ഞു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണം. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.പ്രതികള്‍ക്ക് എവിടെ നിന്നെങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷിക്കുകയാണ്. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ അമ്മ രഹ്നയുടെ പങ്ക് വ്യക്തമായിട്ടില്ല. കെവിന്‍ ചാടിപ്പോയതാണെന്ന മൊഴിയില്‍ സാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഐജി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News