• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാലറി ചാലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ എത്തിയത് 400 കോടി രൂപ

By Web Desk    November 4, 2018   

തിരുവനന്തപുരം; സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  ഇതുവരെ എത്തിയത് 400 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ കഴിഞ്ഞമാസം ഒറ്റത്തവണയായി നല്‍കിയതുള്‍പ്പെടെ 300 കോടിരൂപയാണ് ഫണ്ടിലേക്ക് ലഭിച്ചത്. ഈ മാസം ഇതുവരെ 100 കോടിരൂപ ലഭിച്ചു. ഇനിയും 75 കോടിയില്‍പ്പരം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അറുപതുശതമാനം പേരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. ഇവരില്‍ പത്തുശതമാനം പേരെങ്കിലും ഇതില്‍നിന്ന് പിന്‍വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാലും മാസം ഏറ്റവും കുറഞ്ഞത് 150 കോടി രൂപ എന്നതോതില്‍ 1500 കോടി കിട്ടുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. സമ്മതപത്രം നല്‍കിയവരില്‍നിന്നുമാത്രമേ ശമ്പളം ഈടാക്കാവൂ എന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം ഒരുവിഭാഗം ജീവനക്കാര്‍ പിന്‍വാങ്ങാനൊരുങ്ങുന്നത് സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

സാലറി ചലഞ്ച് തുടങ്ങിയ ഒക്ടോബറില്‍ 2.88 ലക്ഷം പേരാണ് ഒറ്റത്തവണയോ പത്തുഗഡുക്കളായോ ശമ്പളം നല്‍കാന്‍ തയ്യാറായത്. പങ്കെടുക്കാന്‍ വിസമ്മതിച്ചവരൊഴികെ എല്ലാവരില്‍നിന്നും സര്‍ക്കാര്‍ ശമ്പളം പിടിക്കുകയായിരുന്നു. ഇനി കോടതിവിധിയനുസരിച്ച് സമ്മതപത്രം നല്‍കുന്നവരില്‍നിന്നുമാത്രമേ ശമ്പളം പിടിക്കാനാവൂ. കഴിഞ്ഞമാസം പങ്കെടുത്തവര്‍ക്ക് പിന്മാറാം. പുതുതായി ആളുകള്‍ക്ക് സമ്മതപത്രം നല്‍കി ചേരുകയുമാവാം.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News