• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൈബര്‍ ഗുണ്ടകളുടെ അക്രമണം; നടി സജിതാ മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

By Web Desk    July 28, 2018   
sajitha -facebook

കോഴിക്കോട്: സൈബര്‍ ഗുണ്ടകളുടെ അക്രമണംഅതിര് കടന്നതോടെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് സജിതാ മഠത്തില്‍.  താരരാജാക്കന്‍മാരുടെ സൈബര്‍ ഗുണ്ട ആര്‍മിയുടെ ആക്രമണം താങ്ങാനുള്ള കരുത്ത് തനിക്കില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു പേജ് ഡിലീറ്റ് ചെയ്തത്. താമസിയാതെ അക്കൗണ്ടും   ഡീആക്ടിവേറ്റ് ചെയ്യേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. നേരത്തേ, ഇതേവിഷയത്തില്‍ സൈബര്‍ ആക്രമണം നേരിട്ട സംവിധായകന്‍ ഡോ. ബിജുവും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News