• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനര്‍പരിശോധനാ ഹര്‍ജി നല്‍കില്ല;  ക്ഷേത്ര ദര്‍ശനത്തിനായ് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുമെന്നും  മുഖ്യമന്ത്രി 

By Web Desk    October 3, 2018   

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട വിധിയില്‍  പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനം ഇല്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്ര ദര്‍ശനത്തിനായ് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുമെന്നും  മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ നേരത്തെ മുതല്‍ രണ്ട് അഭിപ്രായങ്ങളുള്ളവരുണ്ട്. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ സുപ്രീം കോടതി പരിശോധിക്കുകയും കോടതിയുടെ അന്തിമ വിധി വരികയും ചെയ്തു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് പറയുന്ന സന്യാസികളടക്കമുള്ള വിശ്വാസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ എന്ന നിലയില്‍ കോടതി വിധി അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. ഈ മണ്ഡലകാലത്ത് സ്ത്രീകള്‍ അവിടെ വന്നേക്കാം. അപ്പോള്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാരിന് സ്വീകരിക്കാനുള്ള നടപടി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും. ശബരിമല ക്ഷേത്രത്തിലേക്ക് പോകാന്‍ സ്ത്രീകള്‍ തയ്യാറാകുന്നെങ്കില്‍ അത് തടയാന്‍ പറ്റില്ല. വനിതാ പോലീസുകാരെ നിയോഗിച്ച് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും. വേണ്ടിവന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പോലീസുകാരെയും ശബരിമലയില്‍ നിയോഗിക്കും.

സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏതു സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹര്‍ജിയുടെ കാര്യം പറഞ്ഞെതെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം ചിലപ്പോള്‍ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത് അദ്ദേഹത്തിനു മാത്രം ബാധകമായ കാര്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് അദ്ദേഹം തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്നൊക്കെ മാധ്യമങ്ങളോട് പറഞ്ഞത്. അത്തരമൊരു നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News