• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുലാമാസ പൂജയ്ക്കായ് നടതുറന്നു; നിലയ്ക്കലില്‍ സംഘര്‍ഷം; പോലീസ് സമരപ്പന്തല്‍ പൊളിച്ച് മാറ്റി, ഒരുക്കിയിരിക്കുന്നത് ശക്തമായ സുരക്ഷ 

By Web Desk    October 17, 2018   
sabarimala case

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായ് ഇന്ന് നട തുറക്കുന്ന  ശബരിമല നിലയ്ക്കലിലെ സമരക്കാരെ ഒഴിപ്പിച്ച്  പൊലീസ്. ഇന്ന്  രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് അവരെ തടയുകയും സമരപ്പന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു.  

സംഘര്‍ഷാവസ്ഥ ശൃഷ്ടിക്കപ്പെട്ടതോടെ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഇവിടെ. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ബുധനാഴ്ച പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ചൊവ്വാഴ്ച രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെയാണ് സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രി തടഞ്ഞത്. വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവര്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് സമരക്കാര്‍ തടഞ്ഞത്. പമ്പ പോകുന്നുള്ളു എന്ന് പറഞ്ഞിട്ടും സമരക്കാര്‍ വഴങ്ങിയില്ല. ബസില്‍ നിന്ന് വലിച്ച് പുറത്തിറക്കിയ ശേഷം പഞ്ചവര്‍ണത്തോട് സമരപ്പന്തലില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ പഞ്ചവര്‍ണത്തെ നിര്‍ബന്ധിച്ച് സമരപ്പന്തലിലേക്ക് കൊണ്ടുപോയി. ഒടുവില്‍ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവര്‍ണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീര്‍ഥാടകരെ തടഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പമ്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പൊലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

നിലയ്ക്കലിലെ സമരപന്തലില്‍ ആത്മഹത്യ ഭീഷണി ഉയര്‍ത്തിയ ആദിവാസി സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴുത്തിന് കുരുക്കിട്ട നിലയ്ക്കല്‍ സ്വദേശി രത്നമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര നിലയ്ക്കല്‍, എരുമേലി നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News