• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരിമലയില്‍ നടതുറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി;  സ്ത്രീപ്രവേശ വിഷയത്തില്‍ അയവ് വരുത്തി ദേവസ്വംബോര്‍ഡ്

By Web Desk    October 15, 2018   

ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നടതുറക്കാന്‍ രണ്ടു ദിവസംമാത്രം ബാക്കി നില്‍ക്കെ  സ്ത്രീപ്രവേശ വിഷയത്തില്‍ അയവ് വരുത്തി ദേവസ്വംബോര്‍ഡ്.  ഇതിന്റെ പശ്ചാത്തലത്തില്‍. നടതുറക്കുന്നതിന്റെ തലേന്ന് ് ചര്‍ച്ച നടത്താനാണ് തീരുമാനം. സുപ്രീംകോടതി വിധിക്കും അത് നടപ്പാക്കാനിറങ്ങിയ സര്‍ക്കാരിനുമെതിരേ രോഷം ശക്തമായതിനിടെയാണ് ദേവസ്വം ബോര്‍ഡ് കൂടിയാലോചനകള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചിരിക്കുന്നത്.

വിധി നടപ്പാക്കാന്‍ സാവകാശം തേടാമെന്ന നിയമോപദേശം സര്‍ക്കാരിനു മുന്നിലുണ്ട്. സാവകാശം തേടാനുള്ള ആലോചനയും ദേവസ്വംബോര്‍ഡിന്റെ അനുരഞ്ജന നീക്കങ്ങളും വിഷയത്തില്‍ സര്‍ക്കാര്‍ അയയുന്നതിന്റെ സൂചനയാണ്. വിശ്വാസികളുടെ ഒരാവശ്യവും പരിഗണിച്ചില്ലെന്ന പരാതിക്ക് തടയിടാന്‍ ബോര്‍ഡിനും സമരത്തിന്റെ തീവ്രതയും സര്‍ക്കാരിനോടുള്ള എതിര്‍പ്പും കുറയ്ക്കാന്‍ സര്‍ക്കാരിനും ഇതൊക്കെ മാത്രമാണ് വഴികള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News