• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വൃദ്ധന്‍ മരിച്ച സംഭവത്തിലെ വ്യാജ പ്രചരണം; ഇങ്ങനെയും ബലിദാനികളെ ശൃഷ്ടിക്കാമെന്ന് ബിജെപി തെളിയിച്ചു, വിമര്‍ശനവുമായ് കടകംപള്ളി 

By Web Desk    November 2, 2018   

തിരുവനന്തപുരം;ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ വ്യാജ പ്രചരണങ്ങളെ വിമര്‍ശിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ എന്ന വ്യക്തി പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ ഇതിനെതിരെ തെളിവുകള്‍ നിരത്തി പോലീസ് രംഗത്തെത്തിയതോടെ വ്യാജപ്രചരണമാണ് ബിജെപി നടത്തിയതെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് മന്ത്രി കടകംപള്ളിയും ബിജെപിക്കെതിരെ രംഗത്ത് വന്നത്. 

ഇത്തരത്തിലും ബലിദാനികളെ സൃഷ്ടിച്ചെടുക്കാമെന്ന് ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചു. പോലീസിന്റെ ജാഗ്രത ഉള്ളത്‌കൊണ്ട് മാത്രമാണ് സംയമനം പാലിക്കാന്‍ സാധിച്ചത്.  ബിജെപി അനാവശ്യമായ  ഹര്‍ത്താലാണ് നടത്തുന്നത്. 

പത്തനംതിട്ടയില്‍ കാണാതായ ശിവദാസന്‍ എന്ന വൃദ്ധന്‍  മരിച്ചത് ശബരിമല നിലയ്ക്കലിലെ സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണെന്നായിരുന്നു ബിജെപി വാദം. ഇദ്ദേഹത്തെ കാണആതായെന്ന് ആരോപിച്ച് മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ വാദം തെറ്റാണെന്ന് പോലീസ് തെളിവുകളിലൂടെ വ്യക്തമാക്കി.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News