• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സന്നിധാനത്ത് എത്തിയ യുവതികള്‍ തിരിച്ചിറങ്ങി; ദര്‍ശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് തന്ത്രി

By Web Desk    October 19, 2018   
sabarimala case

പമ്പ: സന്നിധാത്തേക്ക്  പോലീസ് സുരക്ഷയോടെ  എത്തിയ മാധ്യമ പ്രവര്‍ത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും പടി കയറാതെ തിരിച്ചിറങ്ങുന്നു. സ്ത്രീകള്‍ കയറിയാല്‍  നടയടക്കുമെന്നും ദര്‍ശനം നടക്കില്ലെന്നും  തന്ത്രി അറിയിച്ചതോടെ യുവതികള്‍ മറ്റ് മാര്‍ഗമില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. യുവതികളെ സുരക്ഷിതമായി താഴെയിറക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമെന്നും അവരെ സുരക്ഷിതരായി എത്തിക്കുമെന്നും  ഐജി പറഞ്ഞു. വീടുവരെ ശക്തമായ സുരക്ഷയില്‍ എത്തിക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് യുവതികള്‍ മലയിറങ്ങുന്നത്.

അതേസമയം, തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹന ഫാത്തിമ പറഞ്ഞു. മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു.

രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് അക്രമണം ഉണ്ടായത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News