• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിലെ സ്ത്രീപ്രവേശനം; സ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധപരിപാടികളുമായ് ഹിന്ദു സംഘടനകള്‍

By Web Desk    October 2, 2018   
sabarimala

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട കോടതി വിധിയില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടത്തി. രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് തലസ്ഥാനത്തെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൊച്ചി വൈറ്റിലയില്‍ അന്തരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു.

സ്ത്രീകളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രതിഷേധം. ശബരിമലയില്‍ ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.

 

അതേ സമയം ബിജെപി ഈ പ്രതിഷേധ പരിപാടികളില്‍  പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്ത് നിയമസഭയ്ക്കടുത്ത ഹനുമാന്‍ കോവിലിന് സമീപമാണ് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രാര്‍ഥന യജ്ഞം എന്ന രീതിയിലാണ് സമരം. 

സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ വൈകീട്ട് മൂന്ന് പന്തളത്ത് നാമജപ ഘോഷയാത്ര നടക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News