• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിലേക്ക് സ്ത്രീകളെ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പമ്പയിലേക്ക് യാത്ര ചെയ്ത രണ്ട് വിദ്യാര്‍ത്ഥിനികളെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടു

By Web Desk    October 16, 2018   
spamba ksrtc

നിലയ്ക്കല്‍: ശബരിമല തീര്‍ഥാടനം ആരംഭിക്കാനിരിക്കെ  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പമ്പയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനികളെ സ്ത്രീകളുടെ സംഘം   ബസ് പരിശോധിച്ച്  ഇറക്കിവിട്ടു. നിലയ്ക്കലില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്.  ബസില്‍ പെണ്‍കുട്ടികളെ കണ്ട സംഘം ബസിനകത്തു കയറി ഇവരെ ബലമായി പുറത്തിറക്കുകയായിരുന്നു.

ശബരിമലയിലേക്ക് സ്ത്രീകളെ പോകാന്‍ അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് ഇവരുടെ യാത്ര തടഞ്ഞത്. കോട്ടയത്തു നിന്നും പമ്പയിലേക്ക് പോകുകയായിരുന്നു ഇവര്‍.കഴിഞ്ഞ എട്ടുദിവസമായി സ്ത്രീകളുടെ സംഘം പമ്പയിലേക്ക് പോകുന്ന ബസുകള്‍ പരിശോധിച്ച് സ്ത്രീകളില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ

ചൊവ്വാഴ്ച രാവിലേയും പരിശോധനക്ക് ശേഷം മാത്രമേ മാധ്യമപ്രവര്‍ത്തകരേയും കടത്തിവിട്ടുള്ളൂ. നിലയ്ക്കലില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര പോലീസുകാരെ വിന്യസിച്ചിട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം ശബരിമലയിലേക്ക് പോകുന്നവരെ തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News