• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല  സമരത്തില്‍നിന്ന് സംഘപരിവാര്‍ പിന്മാറണം; രാഷ്ട്രീയ സമരമാണെങ്കില്‍ അത് തെരുവിലാണ് നടത്തേണ്ടതെന്നും കോടിയേരി 

By Web Desk    November 21, 2018   

ശബരിമല  സമരത്തില്‍നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുത്.  അങ്ങനെയാണെങ്കില്‍  തെരുവില്‍ ആശയപ്രചരണത്തിന് തയാറാകണം. ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി കണ്ണൂരില്‍ വ്യക്തമാക്കി.

കോടതി വിധിയെ അംഗീകരിക്കുന്നു. എന്നാല്‍ സ്ത്രീകളോടു ശബരിമലയ്ക്കു പോകാന്‍ സിപിഎം പറഞ്ഞിട്ടില്ല. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിക്കുന്നവര്‍ അതെങ്ങനെയെന്നു കൂടി വിശദീകരിക്കണം. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണു ദേവസ്വം ബോര്‍ഡുകള്‍ ശബരിമലയില്‍ ഏറ്റവുമധികം പദ്ധതികള്‍ നടപ്പാക്കിയത്. കേരളത്തിലെ പല ക്ഷേത്രങ്ങളും പിടിച്ചെടുത്തു താവളവും സമരകേന്ദ്രവുമാക്കിയതുപോലെ ശബരിമലയും പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് നീക്കം. ആര്‍എസ്എസ് ഭീകരവാദ പ്രസ്ഥാനമാണ്. അവര്‍ ആചാരങ്ങളെ മാനിക്കുന്നുവെന്നതു പ്രചാരണം മാത്രമാണ്. ശബരിമലയിലേക്കു യുവതികളെ പറഞ്ഞയയ്ക്കുകയെന്നതു സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ നയമല്ല. എന്നാല്‍ സ്വമേധയാ പോകുന്നവരെ തടയാന്‍ പാടില്ലെന്നതാണു നിലപാട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News