• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ നിയന്ത്രണം ശക്തമാക്കി പോലീസ്; സ്ത്രീകളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കാന്‍ സാധ്യതയെന്ന് സൂചന 

By Web Desk    November 4, 2018   
sabarimala

നിലയ്ക്കല്‍: ചിത്തിര ആട്ടവിശേഷത്തിനായ് നാളെ സന്നിധാനത്ത് നട തുറക്കുമ്പോള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. സ്ത്രീകളെ അണിനിരത്തി പ്രക്ഷോഭം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മാധ്യമങ്ങളെയും  ഇലവുങ്കല്‍ കവലയില്‍ പോലീസ് തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുമ്പാണ് മാധ്യമങ്ങളെ തടഞ്ഞത്. നിലയ്ക്കല്‍ ബേസ് ക്യാമ്പുവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനെ ഉണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷാ വിന്യാസം പൂര്‍ണമാകാത്തതിനാലാണെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. പൊലീസ് വിവിധയിടങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ഞായറാഴ്ച വൈകുന്നേരമേ പൂര്‍ത്തിയാകൂ. ഇതാണ് തിങ്കളാഴ്ച രാവിലെ മാത്രം എല്ലാവരെയും കടത്തിവിടാനുള്ള തീരുമാനത്തിനു പിന്നിലെന്ന് എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം,സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ ബിജെപി-ആര്‍എസ്എസ് ശ്രമമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 50 വയസ്സ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള 30 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കാനാണ് ആലോചന. ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ ഇവരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് നടക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പൊലീസ്.
 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News