• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സുരക്ഷാ വലയത്തില്‍ ശബരിമല; സന്നിധാനത്ത് ആദ്യമായ് വനിതാ പോലീസ് 

By Web Desk    November 5, 2018   

സന്നിധാനം: പഴുതടച്ച സുരക്ഷാ വലയത്തില്‍ ശബരിമല. ചിത്തിര ആട്ട വിശേഷ പൂജക്കായി ഇന്ന് നടതുറക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടികള്‍. സുരക്ഷയുടെ ഭാഗമായ്   സന്നിധാനത്ത് ആദ്യമായി വനിതാ പൊലീസും എത്തി. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്ത് എത്തിയത്. 50 വയസിനു മുകളിലുള്ള എസ്.ഐ, സി.ഐ റാങ്കിലുള്ള പൊലീസുകാരെയാണ് സന്നിധാനത്ത് എത്തിച്ചത്.


ശബരിമലയില്‍ ആകെ 100 ലേറെ വനിതാ പൊലീസുകാരെയാണ് ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 2300 ഓളം പൊലീസുകാര്‍ ശബരിമലയില്‍ ക്രമസമാധാന പാലനത്തിന് എത്തിയിട്ടുണ്ട്.തുലാമാസ പൂജക്ക് നട തുറന്നുപ്പോള്‍ യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ വനിതകളെ തടയുന്ന സാഹചര്യമുണ്ടായിരുന്നു. യുവതികളെത്തിയാല്‍ തടയുമെന്ന് വ്യക്തമാക്കി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമലയില്‍ തമ്പടിക്കുകയും അത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. ഇത്തവണയും യുവതികളെ തടയുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിവരെ ശബരിമലയില്‍ നിരോധനാജ്ഞയും നിലനില്‍ക്കുന്നണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News