• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഇതുവരെ യുവതികളാരും ശബരിമലയില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായ് എത്തിയിട്ടില്ലെന്ന് പോലീസ് 

By Web Desk    November 5, 2018   
sabarimala

നിലയ്ക്കല്‍: ചിത്തിര ആട്ട വിശേഷത്തിന് നടതുറക്കാന്‍ മണിക്കൂറുകള്‍ മാത്രംബാക്കി നില്‍ക്കെ ശബരിമലയില്‍  കനത്ത സുരക്ഷാ കവജം തീര്‍ത്തിരിക്കുകയാണ്  പോലീസ്. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ 2300 പോലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ലധികം പോലീസുകാരുണ്ടാകും.

അതേസമയം ശബരിമല ദര്‍ശനത്തിനായി ഇതുവരെ ഒരു യുവതിയും പോലീസിനെയോ ജില്ലാ ഭരണകൂടത്തേയോ സമീപിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.    എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് പല കാര്യങ്ങളും പോലീസ് പരസ്യമാക്കാന്‍ തയ്യാറാകുന്നില്ല.

ഇതിനിടെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ ശക്തമാക്കി. വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News