• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിൽ ദർശനത്തിനായ് എത്തിയ ആന്ധ്രാ സ്വദേശിനികളായ യുവതികൾ തിരികെ മടങ്ങി

By Web Desk    November 6, 2018   

പമ്പ: ശബരിമലയിലേക്ക്  ദര്‍ശനത്തിനായി എത്തിയ  ആന്ധ്ര സ്വദേശികളായ ആറു യുവതികള്‍ ഭക്ത ജന പ്രധിഷേധം  കണക്കിലെടുത്ത് ദര്‍ശനം നടത്താതെ തിരികെ  മടങ്ങി. പോലീസും ഭക്തരും കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇവര്‍ ദര്‍ശനത്തിന് നിൽക്കാതെ മടങ്ങിയത്. എന്നാല്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. 

ആന്ധ്രയില്‍ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയില്‍ എത്തിയത്. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തരും പമ്പയിലെത്തിയ ശേഷം പോലീസും പ്രതിഷേധത്തെക്കുറിച്ച് ഇവരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പമ്പയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ തന്നെ ഇവര്‍ നിലയ്ക്കലിലേക്ക് മടങ്ങി. മറ്റുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചെത്തുന്നതുവരെ നിലയ്ക്കലില്‍ തങ്ങുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News