• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  നിലയ്ക്കല്‍ മുതല്‍ പമ്പ വരെ നിരോധനാജ്ഞ; നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുന്നു

By Web Desk    November 3, 2018   
sabarimala

ശബരിമല:  ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട അഞ്ചിന് തുറക്കും. ഇതിനോടനുബന്ധിച്ചുണ്ടാവുന്ന പ്രക്ഷോഭങ്ങളെ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നു മുതല്‍ നടയടയ്ക്കുന്നതു വരെ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ടാകും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയാനുണ്ടാകുന്ന ശ്രമം സംഘര്‍ഷത്തിനിടയാക്കുമെന്നതിനാല്‍ തീര്‍ഥാടകരും ആശങ്കയില്‍. അഞ്ചിനു െവെകിട്ട് അഞ്ചിനു തുറക്കുന്ന ക്ഷേത്രനട പൂജകള്‍ പൂര്‍ത്തിയാക്കി 

 തീര്‍ഥാടകരെ അഞ്ചിനു രാവിലെ എട്ടര കഴിഞ്ഞ്, സുരക്ഷാ പരിശോധനയ്ക്കു ശേഷമേ നിലയ്ക്കലില്‍നിന്നും സന്നിധാനത്തേക്കു കടത്തിവിടൂ. ഭക്തരല്ലാത്ത ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല. ശബരിമലയും പരിസരപ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി കണക്കാക്കി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയുണ്ടാകുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News