• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീ പ്രവേശനം;   തീര്‍ഥാടകരെ നിയന്ത്രിക്കണം, വിധിയുടെ പശ്ചാത്തലത്തില്‍ അധികഭൂമി നല്‍കാനാവില്ലെന്നും വനംവകുപ്പ്

By Web Desk    October 11, 2018   
sabarimala

ശബരിമല  സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട  സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. അധിക തീര്‍ഥാടകരെത്തുന്നതിന്റെ പേരില്‍ അധിക ഭൂമി നല്‍കാനാവില്ലെന്നും വനംവകുപ്പ്. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട 100 ഏക്കര്‍ അധിക വനഭൂമി വിട്ടുനല്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കാണിച്ച് വനംവകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

സംരക്ഷിത വനമേഖലയിലുള്ള ശബരിമലയിലെ ജൈവസമ്പത്തിന്റെ ആരോഗ്യപരമായ നിലനില്പിന് തീര്‍ഥാടക നിയന്ത്രണം ആവശ്യമാണെന്നാണ് വനം വകുപ്പിന്റെ വാദം. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഇത് ആവശ്യപ്പെട്ടിരുന്നു. 

നിലവിൽ ഒരേസമയം 8000-ത്തിലധികം തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് അപകടമാണ്. ഓരോ മണിക്കൂറിലും പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോകുന്നവരുടെ എണ്ണത്തിൽ കൃത്യത വേണം. തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പോലീസും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

നിലവിൽ മണ്ഡല-മകരവിളക്ക് കാലത്ത് പമ്പയിൽനിന്നുള്ള തീർഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താറില്ല. അഴുതമേട്, കരിമല, പുല്ലുമേട് തുടങ്ങിയ കാനന പാതകളിലൂടെ സന്നിധാനത്ത് എത്തുന്നവരും ഒട്ടേറെയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News