• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പീഡന സ്രമം മറച്ച് വച്ചതിന്; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ 

By Web Desk    October 14, 2018   
revathi case

ഇന്നലെ ഡബ്ല്യൂസിസി വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോശം അനുഭവമുണ്ടായെന്ന് നടി രേവതി നടത്തിയ വെളിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന്് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം നടി മറച്ചുവച്ചു എന്ന് ചൂണ്ടികാട്ടിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാല്‍ പരാതി നല്‍കിയിരിക്കുന്നത്.പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കണ്ടുപിടിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ മേഖലയില്‍ 17 കാരിയായ പെണ്‍കുട്ടിക്ക് മോശം അനുഭവമുണ്ടായെന്ന് നടി രേവതി സൂചന നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 17 വയസായ ഒരു പെണ്‍കുട്ടി രാത്രി തന്റെ വാതിലില്‍ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട്. ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. കലകളുടെ സംഗമ വേദിയാണ് സിനിമ. അത് അഭിനയത്തിലോ ഫോട്ടോഗ്രാഫിയിലേ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് ഇന്നലെ ഡബ്ല്യൂസിസി നടത്തിയ പത്രസമ്മേളനത്തില്‍ രേവതി പറഞ്ഞിരുന്നു.

അവിടെ എന്റെ കൂട്ടൂകാരുടെ മക്കളുണ്ട്, അവര്‍ക്ക് വേണ്ടി. എനിക്ക് മകളുണ്ട് അവളും ഭാവിയില്‍ സിനിമയിലേക്ക് വരാം അവര്‍ക്കെല്ലാം വേണ്ടി ഒരു സുരക്ഷിത ഇടം ഉണ്ടാകണം. ഇതിന് വേണ്ടിയാണ് ഇപ്പോള്‍ തുറന്നു പറയുന്നത്. ആ കുട്ടിയുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തനിക്ക് ഏതെങ്കിലും ചെയ്യാന്‍ സാധിക്കൂ. പൊലീസ് വന്നാല്‍ താന്‍ അവരുമായി സംസാരിക്കുമെന്നും നടി രേവതി പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതി

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News