• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരിമല ദര്‍ശനം നടത്താനുള്ള  തീരുമാനം  ഉണ്ടോയെന്ന അന്വേഷണവുമായി സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും കാള്‍ വന്നുവെന്ന് രശ്മി നായര്‍  

By Web Desk    October 21, 2018   
resmi nair

താന്‍ ശബരിമലയില്‍ ദര്‍ശനത്തിനായി പോകുന്നുണ്ടോ എന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും അന്വേഷണം ഉണ്ടായെന്ന് രശ്മി നായര്‍. ശബരിമല ദര്‍ശനത്തിന് പോകുന്നുണ്ടെങ്കില്‍ വീടിന് സംരക്ഷണം നല്‍കാനാണെന്ന്  പറഞ്ഞാണ് കോള്‍ എത്തിയതെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മലകയറാന്‍ ഇല്ലെന്നും, ഏതൊരു സ്ത്രീയ്ക്കും സുഗമമായി അയ്യപ്പനെ കാണാനാവുന്ന സാഹചര്യമുണ്ടാവുമ്പോള്‍ അവിടെ പോകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രശ്മി നായര്‍ കുറിക്കുന്നു.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


സംസ്ഥാന ഇന്റലിജസില്‍ നിന്നും കുറച്ചു മുന്‍പ് കാള്‍ വന്നിരുന്നു ശബരിമലയില്‍ പോകുന്നുണ്ട് എങ്കില്‍ വീടിനും മറ്റും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആണ്.

ഞാന്‍ നിലവില്‍ ഒരു മത വിശ്വാസി അല്ല എന്നാല്‍ അതായിരുന്ന സമയത്ത് 41 ദിവസം വ്രതം എടുത്തു ഭക്തിയോടെ തന്നെ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട്. നിലവില്‍ എന്റെ വിഷയം ഭക്തിയല്ല ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും അതിലെ ലിംഗ സമത്വവും ബ്രാഹ്മണാധിപത്യത്തിനെതിരെ ഉള്ള മന്നേറ്റവും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ശബരിമലയില്‍ പോകുക എന്നത് ഇവിടെ പ്രസക്തമായ വിഷയമേ അല്ല. അതുണ്ടാക്കുന്ന സെന്സേഷണലിസം ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ ജാഗ്രതയെ നെഗറ്റിവ് ആയി ബാധിക്കും എന്ന ഉത്തമ ബോധ്യമുണ്ട്.

ഒരു ദളിത്/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നു. ഏതൊരു സ്ത്രീക്കും സുഗമമായി അയ്യപ്പനെ കാണാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നത് വരെ അതിനു വേണ്ടി സംസാരിക്കും അങ്ങനെ ഒരു സാഹചര്യം ഉണ്ടാകമ്പോള്‍ അയ്യപ്പബ്രോയെ പോയി കാണും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News