• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റിമാന്‍ഡിലിരിക്കെ  പ്രതി തൂങ്ങിമരിച്ച സംഭവം; മൃതദേഹം ഏറ്റുവാങ്ങാതെ അഞ്ചാം ദിവസവും ബന്ധുക്കള്‍ 

By Web Desk    July 30, 2018   
custody-death

പാറശ്ശാല: മെഡിക്കല്‍ കോളേജില്‍ തൂങ്ങി മരിച്ച  നിലയില്‍ കണ്ടെത്തിയ റിമാന്‍ഡ് പ്രതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍  ഞായറാഴ്ചയും ബന്ധുക്കള്‍ തയ്യാറായില്ല.  കളിയിക്കാവിള സ്വദേശി അനീഷിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന്  ഞായറാഴ്ചയും  സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാതിരുന്നത്്.  മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അനീഷിനെ തൂങ്ങിമരിച്ച സാഹചര്യത്തില്‍ കണ്ടെത്തിയത്. അനീഷ് മരണപ്പെട്ട സാഹചര്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയെ കാണും.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹപരിശോധനയുടെ പൂര്‍ണ റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ശനിയാഴ്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഞായറാഴ്ച മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തത്. മൃതദേഹ പരിശോധനാവേളയില്‍ അനീഷിന്റെ ഇടത് മുതുകിലും വൃഷണത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉള്ളതായി കണ്ടിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനെക്കുറിച്ച് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന നിലപാടിലാണ് ബന്ധുക്കള്‍.

വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും ഇടവക വികാരികളും അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയെ തുടര്‍ന്ന് മൃതദേഹം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News