• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവ കേരള നിര്‍മ്മിതി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുറത്തിറക്കി 

By Web Desk    September 12, 2018   

കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും. ഇതിനുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കി. ധനവകുപ്പാണ് ഉത്തരവിറക്കിയത്. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഒപ്പിട്ടുനല്‍കേണ്ട ഒറ്റവരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

നേരത്തേ അറിയിച്ചിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശന്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കും. പ്രതിപക്ഷ അധ്യാപക സര്‍വീസ് സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശമ്പളം പിടിക്കാനുള്ള സമ്മതപത്രം വേണമെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ല. എന്നാല്‍, പി.എഫ്., ആര്‍ജിതാവധി എന്നീ ഇനത്തില്‍നിന്ന് വിഹിതം നല്‍കാം എന്നതുള്‍പ്പെടെ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

നൽകുന്ന തുകയുടെ ഗഡുക്കളുടെ എണ്ണം കൂട്ടിയിട്ടില്ല. ശമ്പളപരിഷ്‌കരണത്തിലെ കുടിശ്ശികത്തുക നിധിയിലേക്ക് ഈടാക്കും. ഈ സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനമാക്കിയാണ് ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക. ഇങ്ങനെ ഒരുമാസത്തെ ആകെ ശമ്പളത്തിന് തത്തുല്യമായ തുകയായിരിക്കും പത്ത് ഗഡുക്കളായി ഈടാക്കുക. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News