• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഷ്ട്രപതി  രാംനാഥ് കോവിന്ദ് ഇന്ന് ഗുരുവായൂരില്‍

By Web Desk    August 7, 2018   
ramnath kovind-guruvayur

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഗുരുവായൂര്‍ ദര്‍ശനം നടത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നശേഷമാണ് ദര്‍ശനം നടത്തുക. ഗുരുവായൂര്‍ ഗോപുരകവാടത്തില്‍ ഉച്ചയ്ക്ക് 12.45-ന് എത്തുന്ന രാഷ്ട്രപതി അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിക്കും.  ക്ഷേത്രത്തിലുണ്ടാകും. 11.30-ന് ഉച്ചപ്പൂജയുടെ നിവേദ്യം പറഞ്ഞാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തരുടെ പ്രവേശനം നിയന്ത്രിക്കാന്‍ തുടങ്ങും. ഉച്ചപ്പൂജസമയത്ത് നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ നാലമ്പലത്തിനകത്ത് ഭക്തരുണ്ടാകില്ല.

ഉച്ചപ്പൂജ കഴിഞ്ഞ് 12.30-ന് നടതുറക്കുമ്പോഴേക്കും ക്ഷേത്രമതില്‍ക്കെട്ടിനകത്തുനിന്ന് ഭക്തരെ മുഴുവന്‍ പുറത്തേക്കുമാറ്റും. ഗുരുവായൂരപ്പനെയും ഉപദേവതകളെയും വണങ്ങി രാഷ്ട്രപതി 1.05-ന് ഗോപുരത്തിന് പുറത്തുകടന്നാല്‍ ഭക്തരെ അമ്പലത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തുടങ്ങും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ 1.10-ന് എത്തുന്ന രാഷ്ട്രപതി 15 മിനിറ്റ് ക്ഷേത്രത്തിലുണ്ടാകും. സാധാരണദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് അടയ്ക്കുന്ന മമ്മിയൂര്‍ ക്ഷേത്രനട ചൊവ്വാഴ്ച ഒന്നരവരെ തുറന്നിരിക്കും. ഗുരുവായൂരപ്പനും മമ്മിയൂരപ്പനും രാഷ്ട്രപതി വഴിപാടുകളും നടത്തും.

രാവിലെ് 11-ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ശതാബ്ദി ആഘോഷച്ചടങ്ങും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News