• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന പേരില്‍ തട്ടിപ്പ്;  പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

By Web Desk    August 2, 2018   
cheating-the name -of chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായ് അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു ശാസ്ത്രിയെയാണ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്്. സംഭവം അന്വേഷിക്കാന്‍ ഡിഐജി ഷെഫിന്‍ അഹമ്മദിനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് സസ്‌പെന്റ് ചെയ്യാനുള്ള നടപടി.

തട്ടിപ്പിനായി  രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നു. നിരവധി പോലീസുകാരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കുളത്തൂപ്പുഴ സ്വദേശി ഫ്രെഡ്ഡി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ക്യാമ്പ് ഡി ഐ ജി നിര്‍ദേശം നല്‍കി. ഷിജു പേഴ്സണല്‍ സ്റ്റാഫ് അംഗമല്ലെന്നും നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രതികരിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News