• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഴക്കെടുതി; കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി

By Web Desk    August 12, 2018   
rajnath-singh

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി തുടരുമ്പോള്‍ സ്ഥിതിഗതികള്‍  വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൊച്ചിയില്‍ എത്തി. 12.50 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 

ഇടുക്കി ഡാം, ചെറുതോണിയുടെ പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, 2.35ന് പറവൂര്‍ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാര്‍ഗം പോകും. നാലു മണി വരെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

വൈകീട്ട് 4.25ന് സിയാല്‍ ഓഫീസിലെത്തുന്ന രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അഞ്ചുമണിക്ക് ഗോള്‍ഫ് ഹൗസില്‍ ചര്‍ച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News