• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലവര്‍ഷം വീണ്ടും കനക്കാന്‍ സാധ്യത

By Web Desk    August 13, 2018   
rain-in-kerala

പത്തനംതിട്ട; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ രണ്ട് ദിവസത്തിന് ശേഷം കാലവര്‍ഷം വീണ്ടും കനക്കാന്‍ സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നും ഇടവിട്ട് മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിന്റെ മലയോരത്തു മഴ വീണ്ടും സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിശദീകരിച്ചു.


അതേ സമയം കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരത്തു ശക്തിയേറിയ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന ഹൈദരാബാദിലെ ഇന്‍കോയ്‌സ് ഏജന്‍സിയുടെ മുന്നറിയിപ്പു തുടരുകയാണ്. ബുധനാഴ്ച രാവിലെ വരെ ഇതു ബാധകമാണ്. വേലിയേറ്റ സമയത്തു തീരത്തോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നദികളുടെ അഴിമുഖത്തു പ്രളയജലം കടലിലേക്ക് ഇറങ്ങാതെ നില്‍ക്കുന്ന പ്രതിഭാസമാണിത്. നാടന്‍ ഭാഷയില്‍ കടലിന്റെ തിരിച്ചുകുത്ത് എന്നൊക്കെ ഇതിനെ വിശദീകരിക്കാറുണ്ട്. ബൃഹദ് വേലിയേറ്റം, വന്‍നീര്‍പ്പെരുക്കം എന്നും പറയും.

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വേലിയേറ്റ സമയത്ത് ഇത് കൂടുതലായിരിക്കും. രാത്രി 10 മുതല്‍ രണ്ടു മണി വരെ ചെറിയ തോതിലും ഉണ്ടാകും. ഈ സമയങ്ങളില്‍ തീരപ്രദശത്തു കടല്‍വെള്ളം അകത്തേക്കു കയറി വരാന്‍ സാധ്യതയുണ്ട്. മധ്യഅറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആഴക്കടല്‍ മേഖലയില്‍ കടല്‍ പതിവിലും പ്രക്ഷുബ്ദമായിരിക്കും. ആഴക്കടല്‍ മല്‍സ്യബന്ധനം ഒഴിവാക്കണമെന്നാണു മുന്നറിയിപ്പ്. തിങ്കളാഴ്ചയും സംസ്ഥാനത്ത് കാലവര്‍ഷം തുടര്‍ന്നു. മൂന്നാറില്‍ ആറും ഇടുക്കിയില്‍ മൂന്നും സെ.മീ മഴ ലഭിച്ചു. മുല്ലപ്പെരിയാര്‍ പ്രദേശത്ത് മഴ ഇല്ലായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News