• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം കൂടി മഴ തുടരും; കടലില്‍ ശക്തമായ കാറ്റിനും സാധ്യത 

By Web Desk    October 1, 2018   
rain in kerala

തിരുവനന്തപുരം; അഞ്ച് ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനാലാണ് മഴ. നിലവില്‍ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമര്‍ദമായി മാറും. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഇത് അറബിക്കടലില്‍ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. കാറ്റ് ശക്തിപ്രാപിക്കാന്‍ ഇടയുള്ളതിനാല്‍ ഏഴുമുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ന്യൂനമർദസാധ്യത മൂന്നുമണിക്കൂർ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News