• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കര്‍ഷകരെപ്പോലെ മത്സ്യതൊഴിലാളികളും പ്രതിസന്ധി നേരിടുന്നവര്‍;  ഒരാവശ്യം വന്നപ്പോള്‍ സഹായത്തിനായ് എത്തിയതും അവര്‍; രാഹുല്‍ ഗാന്ധി

By Web Desk    August 28, 2018   
rahul

ആലപ്പുഴ: കര്‍ഷകരെ പോലെ തന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യതൊഴിലാളികളും എന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി  ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്നും  രാഹുല്‍ഗാന്ധി. കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനായ് ഓടിയെത്തിയത്  മത്സ്യബന്ധന തൊഴിലാളികളാണെന്നും അവരെ താന്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആലപ്പുഴയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തില്‍പ്പെട്ട് സര്‍വതും നഷ്ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. അന്ന് പലസ്ഥലങ്ങളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു.  എന്നാല്‍ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച സഹായത്തില്‍ തൃപ്തനല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കാരണം അത്രത്തോളം നാശനഷ്ടമാണ് അവര്‍ക്കുണ്ടായതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


പ്രളയമുണ്ടായപ്പോള്‍ 70,000 പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. അതിന് നന്ദി പറയുന്നു. ഭാവിയില്‍ രക്ഷാദൗത്യങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും തീരദേശ സേന ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ക്കായി ഒരു മന്ത്രാലയം നിര്‍ബന്ധമാണ്. അത് യാഥാര്‍ഥ്യമാക്കും. ഇത് വെറും വാക്കല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറപ്പാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News