• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല ദര്‍ശനത്തിനായ് എത്തിയ രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു;   അനുമതിയില്ലാതെ പോയാല്‍ കരുതല്‍ തടങ്ങലില്‍ വയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ് 

By Web Desk    November 24, 2018   

നിലയ്ക്കല്‍: ശബരിമല  ക്ഷേത്ര  ദര്‍ശനത്തിനായ് നിലക്കലില്‍ എത്തിയ  അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പൊലീസ് തടഞ്ഞു. പമ്പയിലേക്ക് രാഹുലിനെ കടത്തിവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. അനുമതിയില്ലാതെ പോയാല്‍ വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്നും ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്നും പോലീസ് അറിയിച്ചു. റാന്നി കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. പമ്പയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.  ഇതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും  പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും  പ്രതികരിച്ചു. 

അതേസമയം, ഹൈക്കോടതിയിലെ യുവതീപ്രവേശ ഹര്‍ജിയില്‍ ഭക്തരുടെ വികാരം ഗൗനിക്കാതെ ദേവസ്വംബോര്‍ഡ് നിലപാട് എടുത്തേക്കില്ല. സമാധാന അന്തരീക്ഷത്തിന് പ്രശ്മുണ്ടാകുന്ന നീക്കങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് സിപിഐഎം നേതൃത്വം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ഹൈക്കോടതിയിലെ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച നടത്തി. സമാധാനപരമായ അന്തരീക്ഷത്തില്‍ മണ്ഡലകാലം പുരോഗമിക്കെ ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും ആശയകുഴപ്പത്തിലാക്കിയിരുന്നു.
 

 

Related News
Tags: rahul
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News