• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ പൊളിക്കുന്നതിന് കളക്ടര്‍ നിയമോപദേശം തേടി

By Web Desk    June 21, 2018   
anwar mla

മലപ്പുറം:പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ പൊളിക്കുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.തടയണ പൊളിക്കുന്നതിന് കളക്ടര്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12 ന് നോട്ടീസ് നല്‍കിയിരുന്നു.അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ഹിയറിംഗ് നടത്താതെയാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത് എന്ന ഹര്‍ജിയില്‍ കളക്ടറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.ഭൂമിയിലെ പഴയ കുളം 2015 ല്‍ നവീകരിച്ചെന്നും കുന്നിന്‍ പ്രദേശമായതിനാല്‍ മഴ പെയ്ത് ചെളിയും മണ്ണും നിറഞ്ഞ് കുളം നികന്നു പോകുന്നത് ഒഴിവാക്കാന്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു.സ്‌റ്റേ നീക്കുന്നതിനാണ് കളക്ടര്‍ ഇപ്പോള്‍ നിയമോപദേശം തേടിയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News