• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസം സംരക്ഷിക്കാന്‍ ജീവ ത്യാഗത്തിനും തയ്യാറെന്ന വാദവുമായ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ 

By Web Desk    October 17, 2018   
prayar gopalakrishnan

നിലയ്ക്കല്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ  സമരം നടത്തിയവര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടി   ശരിയായില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ജീവത്യാഗത്തിനും തയ്യാറായാണ് താന്‍് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. 

അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ശബരിമലയിലേക്ക് പോകുകയാണ്. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ഥന മതിയാക്കും. വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂ.

പമ്പയില്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമലയിലേക്ക് പോയത്. രാവിലെ തന്നെ പമ്പയില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News