• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദാസ്യപ്പണി വിവാദം;  സ്ഥാനം നഷ്ടമായ സുദേഷ് കുമാറിന് പുനര്‍ നിയമനം

By Web Desk    July 18, 2018   
police slavery-sudesh kumar

പോലീസിലെ അടിമപ്പണി വിവാദത്തെ തുടര്‍ന്ന് സ്ഥാസായുധസേന എഡിജിപി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട  സുദേഷ് കുമാറിന് പുതിയ നിയമനം. കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായാണ് പുനര്‍ നിയമനം. സായുധസേനയുടെ ചുമതലയില്‍ നിന്നു മാറ്റിയശേഷം സുദേഷ് കുമാറിന് പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല.

നേരത്തെ എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദിച്ചതിനു പിന്നാലെയാണ് എഡിജിപി സ്ഥാനത്ത് നിന്ന് സുദേഷ് കുമാറിനെ നീക്കിയത്. തുടര്‍ന്ന് കൂടുതല്‍ അടിമപ്പണികളുടെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. പൊലീസിലെ അടിമപ്പണി അംഗീകരിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് ദാസ്യപ്പണി വിവാദത്തില്‍ നടപടി കര്‍ശനമാക്കിയിരിക്കുന്നത്. സുദേഷ് കുമാറിനെ കൂടാതെ ബെവ്കോ എംഡിയായിരുന്ന എച്ച്. വെങ്കിടേഷിനെ വിജിലന്‍സ് ഐജിയായും ഡിഐജി ജി. സ്പര്‍ജന്‍ കുമാറിനെ ബെവ്കോ എംഡിയായും നിയമിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News