• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസിലെ ദാസ്യപ്പണി;എസ്എപി ഡെപ്യൂട്ടി കമാന്‍ഡര്‍ പി.വി രാജുവിനെതിരെ നടപടിക്ക് സാധ്യത

By Web Desk    June 23, 2018   
kerala police

തിരുവനന്തപുരം:പോലീസിലെ ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ എസ്എപി ഡെപ്യൂട്ടി കമാന്‍ഡര്‍ പി.വി രാജുവിനെതിരെ നടപടിക്ക് സാധ്യത.ഇതുമായി ബന്ധപ്പെട്ട് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയിരുന്നു.ഡിജിപി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും.പി.വി രാജുവിനെതിരെ നടപടി ശുപാര്‍ശയും ഇന്ന് കൈമാറും.ഇതിനിടെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് നിന്നും പി.വി രാജുവിനെ മാറ്റണമെന്ന് ഡിജിപിയുടെ നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ അന്വേഷണം കഴിഞ്ഞ് സ്ഥാനം മാറ്റം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.അതിന് ശേഷമാണ് ഐജിയെ കൊണ്ട് അന്വേഷണം നടത്തിയത്.ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇപ്പോള്‍ പി.വി രാജുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.അതിനാല്‍ തന്നെ പി.വി രാജുവിനെതിരെ സര്‍ക്കാര്‍ നടപടി ഉടന്‍ ഉണ്ടായേക്കും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News