• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊലീസ്​ ചെയ്യേണ്ടത്​ ചെയ്യുകയും ചെയ്യരുതാത്ത്​ ഒഴിവാക്കുകയും വേണെന്ന് മുഖ്യമന്ത്രി

By Web Desk    May 14, 2018   

പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച പൊലീസിന് കളങ്കമുണ്ടാക്കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എം.എസ്​.പി ഗ്രൗണ്ടിൽ പൊലീസ്​ ഉദ്യോഗസ്​ഥരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമത്തിൽ നിന്ന്​ വ്യതിചലിച്ച്​ കാര്യങ്ങൾ ചെയ്യുന്ന പൊലീസ്​ ഉദ്യോഗസ്​ഥർ ശക്​തമായ നടപടി നേരിടേണ്ടി വരും. നിയമാനുസൃതമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന പൊലീസ്​ ഉദ്യോഗസ്​ഥർ ആരായാലും ഏത്​ പദവിയിലിരിക്കുന്നവരായാലും ശക്​തമായ നടപടി നേരിടേണ്ടി വരും. പൊലീസ്​ ചെയ്യേണ്ടത്​ ചെയ്യുകയും ചെയ്യരുതാത്ത്​ ഒഴിവാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സേനയുടെ യശസ്സ്​ ഉയർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന സത്യപ്രതിജ്​ഞാ വാചകം പാലിക്കണം. ഒറ്റ​പ്പെട്ട സംഭവങ്ങൾ പൊലീസി​​ന്റെ യശസ്സ്​ കെടുത്തുകയാണ്​. മാനുഷിക മുഖം കാത്തു സൂക്ഷിക്കണം. പൊലീസിൽ മാറ്റം വേണമെന്ന ആവശ്യം ശക്​തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എടപ്പാളില്‍ തീയറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് അതു മറച്ചു വയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് വ്യാപക ആരോപണമാണുള്ളത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്തുകൊടുത്ത സ്ത്രീയും പോക്‌സോ ആക്ട് സെക്ഷന്‍ 17 പ്രകാരം കുറ്റകൃത്യം ചെയ്തതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇങ്ങനെ കുറ്റകൃത്യം നടക്കുകയും അതു ചൈല്‍ഡ്‌ലൈന്‍ വഴി പൊലീസില്‍ പരാതിയായി ലഭിക്കുകയും ചെയ്തിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് ഉദ്യേഗസ്ഥര്‍ പോക്‌സോ ആക്ട് സെക്ഷന്‍ 21 പ്രകാരമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. പൊലീസിന്റെ പരമ്പരാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. പൊലീസിലെ രാഷ്ട്രീയവല്‍ക്കരണവും കാര്യക്ഷമതയില്ലായ്മയും ദുഷ്‌പേരും പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ കഴിയാത്ത പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതല ഏല്‍പ്പിച്ചതുമാണ് പരമ്പാരാഗതമായി കേരള പൊലീസിനുണ്ടായിരുന്ന സല്‍പ്പേര് നഷ്ടമാക്കിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News