• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:32 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം;എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ടന്ന് ഹൈക്കോടതി

By Web Desk    July 12, 2018   
high court

കൊച്ചി:പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കേസില്‍ തനിക്കെതിരെ എടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്നിഗ്ധ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.അതേസമയം എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയും ഒരു ബെഞ്ച് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി വിട്ടു. ഈ വിഷയത്തില്‍ അനുമതി തേടാന്‍ ഹൈകോടതി രജിസ്ട്രാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. എ.ഡി.ജി.പിയുടെ മകളുടെ പരാതി പരിഗണിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടത്.തന്റെ കൈയ്യില്‍ കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും എ.ഡി.ജി.പിയുടെ മകള്‍ പറഞ്ഞിരുന്നു. ഗവാസ്‌കറിന് പരിക്കില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയെന്നാണു വിവരം. ഇതെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകള്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News